Advertisment

റേഡിയേഷന്‍ ആശങ്കകള്‍; ആപ്പിള്‍ ഐഫോണ്‍ 12 മോഡല്‍ വില്‍പ്പനയ്ക്ക് ഫ്രാന്‍സില്‍ വിലക്ക്

യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്‌സ് മാത്രമേ പാടുള്ളൂ.

New Update
apple iphone news

ഫ്രാന്‍സ്: റേഡിയേഷന്‍ ആശങ്കകളെത്തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 മോഡല്‍ ഫ്രാന്‍സില്‍ വില്‍ക്കുന്നത് വിലക്കി. പരിധിക്ക് മുകളിലുള്ള റേഡിയേഷന്‍ ലെവലുകളെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. 

Advertisment

യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്‌സ് മാത്രമേ പാടുള്ളൂ. എന്നാല്‍, ഐ ഫോണ്‍ 12ന്റെ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് 5.74 ആണെന്നാണ് കണ്ടെത്തിയത്. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എഎന്‍എഫ്ആര്‍ ആണ് ഐ ഫോണ്‍ 12 വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. 

ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ്എആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചു വിളിക്കേണ്ടി വരുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

 

 

Advertisment