Advertisment

കെനിയയില്‍ ഹൈക്കോടതി വ്യാജ അഭിഭാഷകനായി ചമഞ്ഞ് തട്ടിപ്പ്; വാദിച്ച് ജയിച്ചത് 26 കേസുകള്‍, ഒടുവില്‍ അറസ്റ്റ്

ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പോലീസ് പിടിയിലായത്.

New Update
9849804590560956

കെനിയ: ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് കേസുകള്‍ വാദിച്ച വ്യാജ അഭിഭാഷകന്‍ അറസ്റ്റില്‍. കെനിയ ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ 26 കേസുകളില്‍ വിജയിച്ച ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പോലീസ് പിടിയിലായത്.

Advertisment

തന്റെ പേരിനോട് സാമ്യമുള്ള മറ്റൊരു അഭിഭാഷകന്റെ പേരിലുള്ള കേസിലൂടെ ഇയാള്‍ സ്വന്തം ഫോട്ടോ അപ് ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍, അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക്  ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുകയായിരുന്നു. 

തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ ലോ സൊസൈറ്റിയിലെ ഒരംഗം പോലുമല്ല ബ്രയാനെന്ന് അന്വേഷണ സംഘത്തിന് മനസിലാകുകയും പിടിയിലാകുകയുമായിരുന്നു. കോടതിയില്‍ ഇയാള്‍ വാദിച്ച കേസുകളെല്ലാം മജിസ്ട്രേറ്റ്, അപ്പീല്‍ കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് മുന്നിലാണെത്തിയത്. എന്നാല്‍, ആര്‍ക്കും സംശയത്തിന് ഇട നല്‍കാത്ത വിധമായിരുന്നു ബ്രയാന്റെ നീക്കങ്ങള്‍. 

കെനിയയിലെ ലോ സൊസൈറ്റിയുടെ നെയ്റോബി ബ്രാഞ്ചിന്റെ റാപ്പിഡ് ആക്ഷന്‍ ടീമാണ് ബ്രയാനെതിരെ നിയമനടപടിക്കൊരുങ്ങിയത്. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ധാരാളമായി പല തരത്തില്‍ വന്നതോടെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. 

Advertisment