Advertisment

ബ്രസീലില്‍ പഴകിയ സോസ് കഴിച്ച 47കാരിക്ക് പക്ഷാഘാതം; ആശുപത്രിയില്‍ കഴിഞ്ഞത് ഒരു വര്‍ഷത്തിലധികം

പഴകിയ ഭക്ഷണങ്ങളില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയ പരത്തുന്ന രോഗമായ ബോട്ടുലിസം എന്ന രോഗമാണ് ഡൊറാലിസിന്റെ ശരീരത്തെ ബാധിച്ചതെന്ന് കണ്ടെത്തി.

New Update
sos

ബ്രസീല്‍: പഴകിയ സോസ് കഴിച്ച ബ്രസീല്‍ സ്വദേശിനി പക്ഷാഘാതം ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞത് ഒരു വര്‍ഷത്തിലധികം. 47കാരിയായ ഡൊറാലിസ് കാര്‍നിരോ സോബേരിയ ഗോസിനാണ് എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സോസ് കഴിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായത്. 

Advertisment

2021 ഡിസംബര്‍ 31നാണ് സംഭവം. ബ്രസീലിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ സോസ് പായ്ക്കറ്റ് വാങ്ങിയത്. പായ്ക്കറ്റില്‍ എക്‌സ്‌പെയറി ഡേറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, അന്ന് വാങ്ങിയ സോസ് പാക്കറ്റ് 2022 ജനുവരിയിലാണ് യുവതി ഉപയോഗിച്ചത്.  

സോസിന്റെ നിറത്തിലോ, മണത്തിലും വ്യത്യാസമൊന്നും കണ്ടില്ലെന്നും അതുകൊണ്ടുതന്നെ അതു കഴിക്കുകയും കഴിച്ച ശേഷം താന്‍ 11 മണിക്കൂറോളം ഉറങ്ങിപ്പോയെന്നും യുവതി പറഞ്ഞു. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും ആശുപത്രിയിലേക്ക് സ്വയം വാഹനമോടിച്ച് പോകുകയും ചെയ്തു. എന്നാല്‍, ആശുപത്രിയിലെത്തിയ ഉടന്‍ വാഹനത്തില്‍നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആ സമയത്ത് ഛര്‍ദ്ദിയും കൂടി. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ സിടി സ്‌കാനിന്  വിധേയമാക്കി.

പരിശോധനയില്‍ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പഴകിയ ഭക്ഷണങ്ങളില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയ പരത്തുന്ന രോഗമായ ബോട്ടുലിസം എന്ന രോഗമാണ് ഡൊറാലിസിന്റെ ശരീരത്തെ ബാധിച്ചതെന്ന് പിന്നീട് കണ്ടെത്തി. ശരീരത്തിലെ നാഡികളെയാണ് ഈ രോഗം ബാധിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും ഈ ബാക്ടീരിയ രോഗം പകരാം. 

കൃത്യമായി ചൂടാക്കാതെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നോ വീട്ടിലെ പഴകിയ ഭക്ഷണത്തില്‍ നിന്നോ ഉണ്ടാകുന്ന ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നതാണ് ഈ രോഗത്തിന് കാരണം. സോസില്‍ നിന്നായിരിക്കാം ഡൊറാലിസിന്റെ ശരീരത്തിലേക്ക് ബാക്ടീരിയ എത്തിയതെന്ന് ഡോക്ടര്‍മാരുടെ നിഗമനം. തുടര്‍ന്ന് ആന്റി-ബോട്ടുലിനം മരുന്നുകള്‍. ഇതിലൂടെ തന്റെ വിരലുകള്‍ അനക്കാനും ചെറിയ രീതിയില്‍ സംസാരിക്കാനും ഡൊറാലിസിന് കഴിഞ്ഞു.

Advertisment