Advertisment

വിവാഹ ആഘോഷത്തിനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചു; ബാഗ്ദാദില്‍ ഓഡിറ്റോറിയത്തിന് തീപിടിച്ച് നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം, നൂറ്റമ്പത് പേര്‍ക്ക് പരിക്ക്

വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

New Update
0099

ബാഗ്ദാദ്: വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് കലാശിച്ചത് വന്‍ ദുരന്തത്തില്‍. ഓഡിറ്റോറിയത്തിന് തീപിടിച്ച് 100ലധികം പേര്‍ മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

അപകടത്തില്‍ വരനും വധുവും ഉള്‍പ്പെടെ മരിച്ചെന്നു സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ത്ഥ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

 

Advertisment