Advertisment

മുന്‍ പ്രൗഡ് ബോയ്‌സ് നേതാവ് എന്റിക് ടാരിയോയ്ക്ക് യുഎസ് ക്യാപിറ്റല്‍ കലാപ കേസില്‍ 22 വര്‍ഷം തടവ്;യുഎസ് നിയമനിര്‍മ്മാണ സഭയ്ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ ശിക്ഷ

രാജ്യദ്രോഹ ഗൂഢാലോചന കുറ്റത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സഹ പ്രൗഡ് ബോയ്‌സ് അംഗങ്ങളെ കഴിഞ്ഞയാഴ്ച 15 മുതല്‍ 18 വര്‍ഷം വരെ തടവിന് ശിക്ഷിച്ചതിന് ശേഷമാണ് ടാരിയോയുടെ ശിക്ഷ ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4 മണിക്ക് പ്രഖ്യാപിച്ചത്.

New Update
C

എന്റിക് ടാരിയോ

വാഷിംഗ്ടണ്‍: 2021 ജനുവരി 6 ന് നടന്ന യുഎസ് ക്യാപിറ്റല്‍ കലാപത്തിന് നേതൃത്വം നല്‍കിയ തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്‌സ് ഗ്രൂപ്പിന്റെ മുന്‍ നേതാവുമായ എന്റിക് ടാരിയോയെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

Advertisment

 

യുഎസ് നിയമനിര്‍മ്മാണ സഭയ്ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ ശിക്ഷയാണ് ചൊവ്വാഴ്ച യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയുടെ ശിക്ഷ. 

''അന്ന് സംഭവിച്ചത് നിയമവാഴ്ചയെയും ഭരണഘടനയെയും പിന്തുണയ്ക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന അമേരിക്കന്‍ സംവിധാനത്തെ തകര്‍ക്കലായിരുന്നു. സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യാനുള്ള അമേരിക്കയുടെ പഴയ പാരമ്പര്യത്തെ ആ ദിവസം പ്രതികള്‍ തകര്‍ത്തു,'' വിധി പ്രസ്താവം നടത്തിയ ജഡ്ജിയായ കെല്ലി പറഞ്ഞു.

ക്യാപിറ്റോള്‍ കെട്ടിടം ആക്രമിക്കുന്ന സമയത്ത് വാഷിംഗ്ടണ്‍ ഡിസിയില്‍ ഇല്ലാതിരുന്ന ടാരിയോ, ജനുവരി 6 ലെ സംഭവങ്ങള്‍ ആസൂത്രണം ചെയ്തതില്‍ പങ്കാളിയായതിന് രാജ്യദ്രോഹ ഗൂഢാലോചന ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് മെയ് മാസത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന സമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളായ ഒരു ജനക്കൂട്ടം അന്ന് യുഎസ് നിയമസഭയിലേക്ക് ഇരച്ചുകയറിയിരുന്നു. ഇതില്‍ മുഖ്യ പങ്കാളിത്തം വഹിച്ചത് ടാരിയോയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

രാജ്യദ്രോഹ ഗൂഢാലോചന കുറ്റത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സഹ പ്രൗഡ് ബോയ്‌സ് അംഗങ്ങളെ കഴിഞ്ഞയാഴ്ച 15 മുതല്‍ 18 വര്‍ഷം വരെ തടവിന് ശിക്ഷിച്ചതിന് ശേഷമാണ് ടാരിയോയുടെ ശിക്ഷ ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4 മണിക്ക് പ്രഖ്യാപിച്ചത്. ഗൂഢാലോചനയില്‍ കുറ്റക്കാരനല്ലാത്ത മറ്റൊരു സംഘാംഗത്തിന് വെള്ളിയാഴ്ച 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

 

usa
Advertisment