Advertisment

ഗാസയില്‍ വന്‍ പോരാട്ടം: വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു

New Update
gasa
ജറുസലം: ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ വന്‍ പോരാട്ടം. ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തന്നെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. 
Advertisment
'ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും' എന്ന കുറിപ്പോടെയാണ് നെതന്യാഹുവിന്റെ ട്വീറ്റ്. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തുന്നതു  വിഡിയോയില്‍ കാണാം. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 700 കടന്നു.   
ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേല്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു. 
ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രമണം തുടരുന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഗാസയില്‍ ശനിയാഴ്ച രാത്രി തന്നെ വൈദ്യുതി നിലച്ചിരുന്നു. വ്യോമാക്രമണം കനത്തതോടെ ഗാസ സിറ്റിയിലെ 1.37 ലക്ഷം പേര്‍ 2 ദിവസത്തിനിടെ വീടൊഴിഞ്ഞുപോയെന്നാണു റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ജബാലിയയില്‍ വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു.
Advertisment