Advertisment

ഗാസയിലെ ഇസ്രയേൽ ബന്ദിയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ഹമാസ്

New Update
GAZA

ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗാസ മുനമ്പിൽ തടവിലാക്കപ്പെട്ട ഇസ്രയേൽ ബന്ദിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ് ഭീകരർ. ഹമാസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിൽ കൈയ്ക്ക് പരിക്കേറ്റ ബന്ദിയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്നത് കാണാം.

Advertisment

ബന്ദിയായ ഷോഹാമിൽ നിന്നുള്ള 21കാരിയായ മിയ ഷെമും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. തനിക്ക് കൃത്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നു. കൈ ഒടിഞ്ഞതിനെ തുടർന്ന് ഗാസയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

“ഹായ്, ഞാൻ മിയ ഷെം, ഷോഹാമിൽ നിന്നുള്ള 21 വയസുകാരി. നിലവിൽ ഞാൻ ഗാസയിലാണ്. ഞാൻ ഡെറോട്ടിൽ നിന്ന് ശനിയാഴ്‌ച പുലർച്ചെ തിരിച്ചെത്തി; ഞാൻ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. എന്റെ കയ്യിൽ സാരമായി പരിക്കേറ്റു. [ഗാസയിലെ] ആശുപത്രിയിൽ എന്റെ കൈയ്‌ക്ക് 3 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി. അവർ എന്നെ പരിപാലിക്കുന്നു, എനിക്ക് മരുന്ന് നൽകുന്നു, ഇവിടെ കുഴപ്പങ്ങളൊന്നുമില്ല ” ജറുസലേം പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തു.

"എന്നെ എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടു ചെല്ലണമെന്നും, എത്രയും വേഗം വീട്ടിലേക്ക് പോകണമെന്നും മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി എന്നെ എത്രയും വേഗം ഇവിടെ നിന്ന് പുറത്തിറക്കുക." മിയ പറയുന്നു.

Advertisment