Advertisment

ഗാസയിൽ വെടിനിർത്തൽ വേണം; മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന

New Update
hamas

ജറുസലേം: ഗാസയിൽ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.

Advertisment

വെടിനിർത്തൽ വേണമെന്നും മാനുഷിക ഇടനാഴി ഒരുക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്കുചേരരുതെന്ന് അമേരിക്ക ആ​വശ്യപ്പെട്ടു. മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാൽ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു.

ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകിയ അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി.

Advertisment