Advertisment

പുടിനെ കാണാൻ കിം റഷ്യയിലെത്തിയത് പടക്കോപ്പുകൾ നിറച്ച ട്രെയിനിൽ 1180 കിലോമീറ്റർ സഞ്ചരിച്ച്, പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉള്ളത് 90 മുറികൾ, ട്രെയിന് സഞ്ചരിക്കാൻ വേണ്ടി മാത്രം നിർമിച്ചത് 20 റെയിൽവേ സ്റ്റേഷനുകൾ. 60 കി.മി മാത്രം വേഗതയിൽ ട്രെയിൻ സ‍ഞ്ചരിക്കുമ്പോൾ മുകളിൽ സുരക്ഷയൊരുക്കി പറന്ന് സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും- കിം പുടിൻ സന്ദർശന വിശദാംശങ്ങൾ ഇങ്ങനെ

യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടായിരുന്നു യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടായിരുന്നു

New Update
AP09_13_2023_000164A.jpg

സോൾ: യുക്രൈൻ യുദ്ധം തുടരുന്നതിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിലെത്തിയതിന്റെ പിന്നാലെ ചർച്ചകളുടെവിശദ വിവരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടെ അന്തർദേശീയ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

Advertisment

പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക ട്രെയിനിൽ 1,180 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കിം റഷ്യയിലെത്തിയത്. ഉത്തരകൊറിയൻ ഭരണാധികാരി ചൊവ്വാഴ്ച രാജ്യത്ത് എത്തിയതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. 2019 ലാണ് കിം അവസാനമായി റഷ്യയിലെത്തിയത്.

ഞായറാഴ്ച വൈകുന്നേരം ഉത്തര കൊറിയയുടെ തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിൽ ട്രെയിനിലാണ് കിം യാത്ര ആരംഭിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് വിമാനത്തിലെ യാത്ര ഉപേക്ഷിച്ച് കിം ട്രെയിനിൽ സഞ്ചരിക്കുന്നത്.

 റഷ്യയിലെത്തുന്ന കിം വൈകാതെ പുടിനെ കാണുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പുടിൻ പങ്കെടുക്കുന്നുണ്ട്.

സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കിം സഞ്ചരിക്കുന്ന സ്വകാര്യ ട്രെയിനിന്റെ വിശേഷങ്ങൾ വീണ്ടും വിദേശ മാധ്യമങ്ങളിൽ നിറയുകയാണ്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്.

പരമാവധി വേഗം മണിക്കൂറിൽ 60 കി.മീ മാത്രമാണ്.  യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടായിരുന്നു. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. പോങ്യാങ്ങിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് കിം തന്റെ കവചിത ട്രെയിനിൽ നിന്ന് കൈവീശി കാണിക്കുന്ന ഫോട്ടോകൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പങ്കുവച്ചു.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ആയുധങ്ങൾ കുറഞ്ഞതോടെയാണ് പുടിൻ-കിം കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ കൈവശം ദശലക്ഷക്കണക്കിന് ആർട്ടിലറി ഷെല്ലുകളും റോക്കറ്റുകളുമുണ്ട്.

ഇവ റഷ്യൻ സൈന്യത്തിന് നൽകാനും പകരം ഭക്ഷ്യവസ്തുക്കൾ, ഊർജം എന്നിവയും ബാലിസ്റ്റിക് മിസൈലുകൾ, ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈൽ സബ് മറൈനുകൾ, ശത്രു സങ്കേത പരിശോധന നടത്താവുന്ന ഉപഗ്രഹങ്ങൾ എന്നിവയാണ് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്.

ഉക്രെയ്ൻ സംഘർഷത്തിന് പിന്നാലെയാണ് ഉത്തരകൊറിയയും റഷ്യയും സൗഹൃദം ശക്തമായത്. കിമ്മിന്റെ സന്ദർശനവും അനുബന്ധ കാര്യങ്ങളും ദക്ഷിണ കൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിമ്മിന്റെ സന്ദർശനം സംബന്ധിച്ച വിവരം ദക്ഷിണ കൊറിയ ആവശ്യപ്പെട്ടാൽ കൈമാറുമെന്ന് റഷ്യ അറിയിച്ചു.

ഉത്തരകൊറിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.

ഉത്തരകൊറിയയിൽ നിന്ന് റഷ്യയിലേക്ക് ആയുധങ്ങൾ കൈമാറുന്നത് ഒന്നിലധികം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാകുമെന്ന് ഇരുരാജ്യങ്ങളെയും ഓർമിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. എന്നാൽ ആയുധ കൈമാറ്റമെന്ന റിപ്പോർട്ടുകൾ റഷ്യയും ഉത്തരകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്.

 

international news
Advertisment