Advertisment

ദുരിതം ഒഴിയാതെ ​ഗാസ; മരണ സംഖ്യ 2808, മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്ന് യു എൻ

New Update
'രണ്ട് സെക്കന്റില്‍ എല്ലാം കഴിഞ്ഞു';ആശുപത്രിയില്‍ അഭയം പ്രാപിച്ച് മാധ്യമപ്രവര്‍ത്തകര്‍,  ഒരു മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്, പിന്നാലെ ആക്രമണം

ഗാസാ സിറ്റി: പത്താം ദിവസവും ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുമ്പോള്‍ ദുരിതം ഒഴിയാതെ ​ഗാസ. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 2,808 ആയി. പതിനൊന്ന് പലസ്തീൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

Advertisment

10,850 പേർക്ക് യുദ്ധത്തിൽ പരിക്ക് ഏറ്റു. 3,500 ൽ അധികം ആളുകൾ ഗാസയിലെ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്നും യു എൻ പറയുന്നു.

അതേസമയം ഗാസയിലേക്ക് മരുന്ന് വിതരണം നടത്താൻ ഇസ്രയേൽ സമ്മതിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ കൂടി കാഴ്ചയിലാണ് തീരുമാനം.

ഗാസയിലേക്ക് മാനുഷിക ഇടനാഴിയൊരുക്കാനും റാഫാ അതിർത്തി തുറന്ന് നൽകാനുമുള്ള അമേരിക്കൻ ശ്രമങ്ങൾ പരാജയപ്പെട്ടു.

Advertisment