Advertisment

ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് യുഎസ് പൊലീസ്, അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ; ആശങ്കാജനകമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

New Update
janvi

സിയാറ്റില്‍: യുഎസിലെ സിയാറ്റിലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലീസ് കാര്‍ ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ.

Advertisment

ജാന്‍വി കണ്ടുലയുടെ മരണത്തെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തമാശ പറഞ്ഞ് ചിരിക്കുന്ന ബോഡിക്യാം വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. 

ജാന്‍വിയുടെ മരണവും പോലീസിന്റെ പ്രതികരണത്തിന്റെ വീഡിയോയും ആശങ്കാജനകമാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രോഷമാണ് ഉയരുന്നത്. 

ഈ ദാരുണമായ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണത്തിനും നടപടിക്കുമായി സിയാറ്റില്‍ & വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്ടണ്‍ ഡിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഞങ്ങള്‍ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

കോണ്‍സുലേറ്റും എംബസിയും ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. 

ജനുവരിയില്‍ പട്രോളിംഗ് കാറിടിച്ചാണ് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയായ 23 കാരിയായ ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടത്. മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഓഫീസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ വ്യക്തമാണ്.

പോലീസ് ഉദ്യോഗസ്ഥനായ കെവിന്‍ ഡേവ് ഓടിച്ച പൊലീസ് വാഹനമിടിച്ചാണ് ജാന്‍വി മരിച്ചത്. 

Advertisment