Advertisment

20-ാമത് ആസിയാൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജക്കാർത്തയിൽ

ഊർജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിലെ വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ച നടക്കും.

New Update
asean-summit-modi.jpg

ജക്കാർത്ത: 20-ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യോനേഷ്യയിൽ എത്തി. 18-ാമത്. പൂർവ്വേഷ്യൻ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തന്ത്രപ്രധാനമായ മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകൾ ചർച്ച ചെയ്യും. ഉച്ചകോടിക്ക് ശേഷം ഉടൻ തന്നെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

Advertisment

സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ തിരക്കിനെ തുടർന്നാണ് പെട്ടന്നുള്ള മടക്കം. നരേന്ദ്രമോദിയുടെ തിരക്ക് കണക്കിലെടുത്ത് ഉഭയകക്ഷി ചർച്ചകൾ ഉണ്ടായിരിക്കില്ല എന്ന് ഇന്ത്യോനേഷ്യ അറിയിച്ചിട്ടുണ്ട്. ഊർജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിലെ വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ച നടക്കും.

ജക്കാർത്തയിൽ എത്തിയതായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു. ആസിയാൻ അടക്കമുള്ള ഉച്ചകോടികൾക്കായി ജക്കാർത്തയിൽ എത്തിയെന്നും ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നതിനായി വിവിധ ലോകനേതാക്കളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

21-ാമത് ആസിയാൻ ഉച്ചകോടി അദ്ധ്യക്ഷ പദവി ഫിലിപ്പീൻസ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്, മ്യാൻമർ ആയിരുന്നു പദവി ഏറ്റെടുക്കേണ്ടിയിരുന്നത് എന്നാൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക നീക്കത്തെ ആസിയാൻ എതിർത്തതിനെ തുടർന്നാണ് ഇത്തരമൊരു മാറ്റം

narendra modi
Advertisment