Advertisment

ശക്തമായ മഴയിൽ വെള്ളപ്പൊക്കം: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ​ഗതാ​ഗത സംവിധാനം തകരാറിലായി, തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിൽ, വിമാനത്താവളം അടച്ചു

New Update
f

ന്യൂയോർക്ക് സിറ്റി: ശക്തമായ മഴയെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശങ്ങളും ജനങ്ങളും ഒറ്റപ്പെട്ടു.

നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ തകരാറിലായി, തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. ന്യൂയോർക്ക് നഗരത്തിലെ സബ്‌വേ സംവിധാനങ്ങൾ നിർത്തി, ലാഗ്വാർഡിയ വിമാനത്താവളത്തിന്റെ ഒരു ടെർമിനലെങ്കിലും വെള്ളിയാഴ്ച അടച്ചു.

ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ എല്ലാ ന്യൂയോർക്കുകാർക്കും കാലാവസ്ഥാ അപ്‌ഡേറ്റുകളും ഷെഡ്യൂളുകളും പരിശോധിക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകി.

Advertisment