Advertisment

പാക്കിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

New Update
pakistan church

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പെഷവാറില്‍ സ്‌ഫോടനം. സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒരു അര്‍ദ്ധസൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍സക് പോലീസ് സൂപ്രണ്ട് (എസ്പി) മുഹമ്മദ് അര്‍ഷാദ് ഖാന്‍ പറഞ്ഞു. 

Advertisment

ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റെത്തി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ സ്ഫോടനത്തിന്റെ സ്വഭാവം വെളിപ്പെടുത്താനാകുവെന്ന് എസ്പി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനം നടക്കുമ്പോള്‍ വാഹനം മച്‌നിയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മാലി ഖേല്‍ പ്രദേശത്ത് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പെഷവാറിലെ സ്‌ഫോടനം. സ്‌ഫോടനത്തില്‍  രണ്ട് സാധാരണക്കാര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. 

ജൂലൈ 30 ന് പ്രവിശ്യയിലെ ഖാര്‍ എന്ന സ്ഥലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment