Advertisment

ഇസ്രയേല്‍ ഹമാസ് പോരാട്ടം ശക്തമായി തുടരുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് റഷ്യയിലേക്ക് ?

New Update
palastien

മോസ്‌കോ: ഇസ്രയേല്‍ - ഹമാസ് പോരാട്ടം ശക്തമായി തുടരുന്നതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ പലസ്തീന്‍ പ്രതിനിധിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യുഎന്‍ രക്ഷാസമിതി യോഗത്തില്‍, റഷ്യ ഹമാസിനെ പിന്തുണച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു

സംഘര്‍ഷത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് റഷ്യ നിലപാടെടുത്തതോടെ, ഏകാഭിപ്രായത്തില്‍ എത്താനാകാതെ യോഗം പിരിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെയാണ്, പലസ്തീന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

'ഇക്കാര്യത്തില്‍ (പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന കാര്യത്തില്‍) ഞങ്ങള്‍ ക്രെംലിനില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. എപ്പോഴാണ് സന്ദര്‍ശനം നടക്കുന്നതെന്ന കാര്യം റഷ്യയുടെ ഭാഗത്തുനിന്ന് സ്ഥിരീകരിക്കും.

എന്തായാലും അബ്ബാസ് റഷ്യ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക തലത്തില്‍ തീരുമാനമായിട്ടുണ്ട്' - റഷ്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദെല്‍ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

Advertisment