Advertisment

സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്നതു മാത്രമേ അംഗീകരിക്കൂ: ഇന്ത്യയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് ഋഷി സുനക്

New Update
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഋഷി സുനക്കിന്റെ തൊട്ടടുത്ത്! മത്സരരംഗത്ത് ഇനി രണ്ടു പേർ മാത്രം! അവസാന റൗണ്ടില്‍ എതിരാളി ലിസ് ട്രസ്സ്

ലണ്ടന്‍: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. സെപ്റ്റംബര്‍ 9നും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന. 

''സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്നതു മാത്രമേ അംഗീകരിക്കൂ''  സുനക് ഇക്കാര്യം ഉന്നത നേതൃത്വത്തെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനുള്ള ശ്രമത്തിനിടയില്‍ ബ്രിട്ടനുമായുള്ള വ്യാപാരക്കരാര്‍ നിര്‍ണായകമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നതിനു പിന്നാലെ വിപുലമായ വ്യാപാര സാധ്യതകള്‍ തേടുന്ന യുകെയ്ക്കും ഇന്ത്യയുമായുള്ള കരാര്‍ നിര്‍ണായകമാണ്. 

Advertisment