Advertisment

സന്ന മരീന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു

ഫിന്‍ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മരീന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sanna_marin_

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മരീന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ടോണി ബ്ളെയര്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ചേഞ്ചില്‍ സ്ട്രാറ്റജിക് അഡൈ്വസറായി ചേരാനാണ് തീരുമാനം.

Advertisment

ഫിന്നിഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് സന്ന. 2019ല്‍ 34ം വയസില്‍ അധികാരമേറ്റെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു സന്ന. ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വത്തിനായി ശ്രമം തുടങ്ങുന്നത് അവരുടെ ഭരണകാലത്താണ്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെയാണ് സൈനിക നിഷ്പക്ഷത ഉപേക്ഷിച്ച് ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാനുള്ള ചരിത്ര തീരുമാനമെടുത്തത്

സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതൃത്വം ഈമാസാദ്യം അവര്‍ രാജിവച്ചിരുന്നു. മാറ്റത്തിന് സമയമായി എന്നാണ് സന്ന മരീന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള കാരണമായി പറഞ്ഞത്. അതേസമയം, ഭാവിയില്‍ രാഷ്ട്രീയത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയും സന്ന തള്ളിക്കളഞ്ഞില്ല. യൂറോപ്യന്‍ യൂനിയന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാനോ സാധ്യതയുണ്ടെന്ന കാര്യവും തള്ളിയില്ല.

കോവിഡ് കാലത്ത് രാജ്യത്തെ സുരക്ഷിതമാക്കാന്‍ സന്ന എടുത്ത നടപടികള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സന്നയുടെ പാര്‍ട്ടി നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍.സി.പി (നാഷണല്‍ കോളിഷന്‍ പാര്‍ട്ടി) നേതാവ് പെറ്റേരി ഓര്‍പോയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മേയില്‍ ഭര്‍ത്താവ് മാര്‍ക്കസ് റെയ്ക്കോനെനുമായി വേര്‍പിരിഞ്ഞു. ഹൈസ്കൂള്‍ കാലംതൊട്ട് സൗഹൃദം തുടരുന്ന ഇരുവരും 2020ലാണ് വിവാഹം കഴിച്ചത്. അഞ്ചു വയസുള്ള മകളുണ്ട്. 

sanna_marin_
Advertisment