Advertisment

സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കുന്നു

സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Singapore's Changi Airport

സിങ്കപ്പൂര്‍: സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കും. എന്നാല്‍, പാസ്പോര്‍ട്ട് ആവശ്യമുള്ള യാത്രകള്‍ക്ക് അതെടുത്തവരെ മാത്രമേ അനുവദിക്കൂ. കൈയില്‍ കരുതേണ്ട ആവശ്യമില്ലെന്നു മാത്രം.

Advertisment

ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് പാസ്പോര്‍ട്ട് കൈയില്‍ ഇല്ലാതെ തന്നെ അതിന്റെ വിവരങ്ങള്‍ പരിശോധിക്കുക.

ലോകത്തെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വിമാനത്താവളങ്ങളുടെ കൂട്ടത്തിലാണ് ചാംഗിയുടെ സ്ഥാനം. നൂറോളം രാജ്യങ്ങളിലെ 400 നഗരങ്ങളിലേക്കായി നൂറിലധികം വിമാനങ്ങളാണ് ചാംഗി വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്.

ചാംഗി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ചെക്ക്പോയിന്റില്‍ ഇപ്പോള്‍ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അതോടൊപ്പം യാത്രാരേഖകള്‍ക്കൂടി പരിശോധിച്ചുവരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. 

Singapore's Changi Airport
Advertisment