Advertisment

ഹോങ്കോങ്ങിലും മക്കാവുവിലും ആഞ്ഞടിച്ച ശേഷം സോള ചുഴലിക്കാറ്റ് ഗ്വാങ്‌ഡോങ്ങിൽ കരകയറി.

സൂപ്പര്‍ ടൈഫൂണായി മണിക്കൂറില്‍ 200 കി.മീ (125 മൈല്‍) വേഗത്തിലാണ് കാറ്റ് വീശുന്നത്.1949ന് ശേഷം തെക്കന്‍ പ്രവിശ്യയെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും ശക്തമായ കാറ്റ് സോളയാണ്. ഇതുവരെ കാണാത്ത ശക്തമായ ചുഴലിക്കാറ്റായിരുന്നു സാവോലയെന്ന് ചൈനീസ് നിരീക്ഷണ വിഭാഗം അറിയിച്ചു.,

New Update
macau



ഹോങ്കോങ: ശനിയാഴ്ച പുലര്‍ച്ചെ ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോംഗില്‍ സാവോല ചുഴലിക്കാറ്റ് കരകയറി, ശക്തമായ കാറ്റ് സമീപത്തുള്ള ഷെന്‍ഷെന്‍, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളില്‍ ആഞ്ഞടിച്ചു. .ഏഷ്യന്‍ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗും ചൈനയും നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. സാവോല അടുത്തെത്തിയതിനാല്‍ ബിസിനസ് സ്ഥാപനങ്ങളും സ്‌കൂളുകളും പൊതു വിപണികളും അടച്ചുപൂട്ടുകയും ചെയ്തു.

Advertisment

 

ഒരു സൂപ്പര്‍ ടൈഫൂണായി മണിക്കൂറില്‍ 200 കി.മീ (125 മൈല്‍) വേഗത്തിലാണ് കാറ്റ് വീശുന്നത്.1949ന് ശേഷം തെക്കന്‍ പ്രവിശ്യയെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും ശക്തമായ കാറ്റ് സോളയാണ്. ഇതുവരെ കാണാത്ത ശക്തമായ ചുഴലിക്കാറ്റായിരുന്നു സാവോലയെന്ന് ചൈനീസ് നിരീക്ഷണ വിഭാഗം അറിയിച്ചു., ഇത് ചുഹായ് നഗരത്തില്‍ കാറ്റ് വീശിയടിച്ചപ്പോള്‍ ചൈനീസ് അധികൃതരുടെ വിശദീകരണ പ്രകാരം 160 കിലോ മീറ്റര്‍ വേഗതയുണ്ടായിരുന്നു.

ഗുവാങ്ഡോങ്ങിലെ റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ രാവിലെ 8:30 മുതല്‍ (00:30 GMT) പുനരാരംഭിച്ചതായി ചൈനീസ് റെയില്‍വേ റെയില്‍വെ അറിയിച്ചു. കാറ്റ് ഇപ്പോള്‍ തായ്വാന്റെ കിഴക്കന്‍ തീരത്തേക്ക് നീങ്ങുകയാണ്.ഏകദേശം 460 വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് 300 ലധികം ആളുകള്‍ ഹോങ്കോങ്ങിലെ വിമാനത്താവളത്തില്‍ കുടുങ്ങിയതായി സിറ്റി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് (04:00 GMT) ശേഷം ഫ്‌ലൈറ്റുകള്‍ പുനരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ഹോങ്കോംഗില്‍ ഏറ്റവും ഉയര്‍ന്ന കൊടുങ്കാറ്റ് കാറ്റഗറിയായി 10 രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെയോടെ അത് 8 ആയി താഴ്ത്തി. വൈകുന്നേരം 4 മണി വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് സിറ്റി ഒബ്‌സര്‍വേറ്ററി അറിയിച്ചു. (08:00 GMT) കനത്ത മഴയും വെള്ളപ്പൊക്കവും ഇപ്പോഴും പ്രദേശത്തെ ബാധിക്കുന്നുണ്ട്.

കാറ്റില്‍ വീണ മരങ്ങള്‍ പല റോഡുകളിലും ചിതറിക്കിടക്കുന്നു,  ദ്വീപുകളിലെ ജനവാസ മേഖലയിലും തിരക്കേറിയ കോസ്വേ ബേ ജില്ലയിലും നിരവധി കെട്ടിടങ്ങള്‍ പറന്നുപോയതായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ 500 ലധികം ആളുകള്‍ സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടിയപ്പോള്‍ 50 ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമായ മക്കാവുവില്‍, കാസിനോകള്‍ ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചതായി വെള്ളിയാഴ്ച രാത്രി അടച്ച ശേഷം സര്‍ക്കാര്‍ അറിയിച്ചു. ഷെന്‍ഷെനില്‍ മരം വീണ് വാഹനത്തില്‍ ഇടിച്ച് ഒരാള്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സവോലയോളം ശക്തമല്ലാത്ത ചുഴലിക്കാറ്റായ ഹൈകുയി, ഞായറാഴ്ച ഉച്ചയോടെ തായ്വാനിലെ തെക്കുകിഴക്കന്‍ തീരത്ത് കരയിലേക്ക് വ്യാപിച്ചു. അടുത്ത ആഴ്ച ദ്വീപിലുടനീളം കനത്ത മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടു. തായ്വാനിലെ രണ്ട് പ്രധാന ആഭ്യന്തര എയര്‍ലൈനുകള്‍ ഞായറാഴ്ചത്തെ എല്ലാ ഫ്‌ലൈറ്റുകളും റദ്ദാക്കി, ബീച്ചുകളില്‍ നിന്നും പര്‍വതപ്രദേശങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ സര്‍ക്കാര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

typhoon suala
Advertisment