Advertisment

പി വി മുഹമ്മദ് അഷ്‌റഫ് മടങ്ങുന്നത് 37 വർഷങ്ങൾക്ക് ശേഷം ; യാത്രയയപ്പ് നൽകി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെനറ്റർ

New Update

publive-image

Advertisment

ജിദ്ദ: 37 വർഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോകുന്ന പി വി മുഹമ്മദ് അഷ്റഫിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റര് (മദീനാ റോഡ്) യാത്രയയപ്പ് നൽകി. ഇസലാഹി സെന്റര് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതു പരിപാടിയിൽ വെച്ച് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ള കോയ മദനി ഇസ്ലഹി സെന്ററിന് വേണ്ടി മൊമൊമെന്റ് നൽകി.

സംഘടനകളോ സംഘടന പ്രവർത്തകരോ സൗദിയിൽ വളരെ കുറവായിരുന്ന കാലത്ത് നാട്ടിൽ നിന്ന് വരുന്ന ഇസ്ലാഹി പണ്ഡിതരെയും മറ്റും സ്വീകരിക്കാനും ക്ലാസ് എടുക്കുന്നതിനും മറ്റും ഒറ്റക്ക് ജിദ്ദയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്ന ആളായിരുന്ന പി വി അഷ്‌റഫിന്റെ ഭാര്യ പിതാവ് എൻജിനിയർ എ വി അബ്ദു ഹാജി തിരുരങ്ങാടി എന്നും പി വി അഷ്റഫും അദ്ദേഹത്തിന്റെ കുടുംബവും എന്നും ഇസ്ലാഹി പ്രസ്ഥാനത്തോട് ഒട്ടിചേർന്ന് പ്രവർത്തിച്ചവരാണ് എന്നും ടി പി പറഞ്ഞു .

ജനറൽ സെക്ട്രടറി മജീദ് സലാഹി, മുഹമ്മദ് മദനി എന്നിവർ പരിപാടിയിൽ സന്നിദ്ധരായിരുന്നു ഇസ്ലഹി സെന്റര് പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അദ്യക്ഷത വഹിച്ചു സെക്ട്രടറി ശിഹാബ് സലഫി, സ്വഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് നൂരിഷാ വള്ളിക്കുന്ന നന്ദി പറഞ്ഞു

Advertisment