Advertisment

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന്‍റെ കേരളത്തിലെ പതിനേഴാമത്തെ ശാഖ കണ്ണൂരില്‍ തുറന്നു; ഇതോടെ ബാങ്കിന് ഇന്ത്യയിൽ 639 ശാഖകളായി

New Update

publive-image

Advertisment

കണ്ണൂര്‍: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് കേരളത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പതിനേഴാമത്തെ ശാഖ കണ്ണൂരിൽ തുറന്നു. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന് രാജ്യവ്യാപകമായി 639 ശാഖകളും, 76 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ അടിത്തറയുമുണ്ട്.

ശാഖകളുടെ ശൃംഖലയിലൂടെ, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ആകർഷകമായ പലിശ നിരക്കിൽ ടേം ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. അതിൽ ഏറ്റവും ഉയർന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലൊന്ന് 560 ദിവസത്തേക്ക് സാധാരണ ഉപഭോക്താക്കൾക്ക് 8.25%, മുതിർന്ന പൗരന്മാർക്ക് 8.75% എന്നതാണ്.

എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്ക് 560 ദിവസത്തേക്ക് 8.25% പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നോൺ-കോളബിൾ പ്ലാറ്റിന എഫ്ഡിയ്ക്ക് 80 ആഴ്ചത്തേക്ക് (560 ദിവസം) 8.45% ആണ് പലിശ നിരക്ക്.

Advertisment