തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിനു പിന്നാലെ, പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ശിവൻകുട്ടിയുടെ പരിഹാസം.
‘‘വിയറ്റ്നാം കോളനി എന്ന സിനിമയിൽ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്തുവിടുമെന്നു പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ചിട്ട് ഇതാണു പുറത്തുവിടുമെന്നു പറഞ്ഞ രേഖ എന്നു പറഞ്ഞത് പോലെയാണ് ഗവർണറുടെ ഇന്നത്തെ പ്രഖ്യാപനം’’ – ശിവൻകുട്ടി പറഞ്ഞു.
https://www.facebook.com/comvsivankutty/videos/1224254525036652/?t=0
മുന്‍ മന്ത്രി എം.എം. മണിയും ഗവര്‍ണറെ പരോക്ഷമായി പരിഹസിച്ചു. ''കുട്ടി മാ മാ.....ഞാൻ ഞെട്ടിയില്ല മാമാ'' എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്.