Advertisment

'സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം' ! കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒമര്‍ ലുലുവിനുള്ള ട്രോള്‍ ?

New Update

publive-image

Advertisment

തിരുവനന്തപുരം: മയക്കുമരുന്ന് സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ നമ്മുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് കേരള പൊലീസ്. ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ വാട്സ് ആപ്പ് വഴി അറിയിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. " ലഹരിയെ ഉന്മൂലനം ചെയ്യാൻ ഞങ്ങളോടൊപ്പം പങ്കുചേരൂ...ലഹരിക്കെതിരെ യോദ്ധാവാകൂ..യോദ്ധാവ് - 99 95 96 66 66''-എന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

https://www.facebook.com/keralapolice/posts/pfbid0jE1D1g3uD6z2NkbfCCubewSLA2sizTs5XNBpWV7e43HJzm5vPACUfr6XMCGxVa5rl

അതേസമയം, പൊലീസിന്റെ പോസ്റ്റ് സംവിധായകന്‍ ഒമര്‍ ലുലുവിനുള്ള ട്രോളാണോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം' എന്നതായിരുന്നു പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന്റെ തലക്കെട്ട്.

https://www.facebook.com/omarlulu/posts/pfbid02msZ1mQJs4k15DCfuQnZui4zWkmKCd1aqpqnNJMiAHuJdYdvaSgK5MpdaqPVtsNCwl

ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന സിനിമ എക്‌സൈസ് വകുപ്പ് കേസ് എടുത്തതിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഒമര്‍ ലുലുവാണ് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച കാര്യം പുറത്തുവിട്ടത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ പോസ്റ്റ് ഒമര്‍ ലുലുവിനെതിരായ ട്രോളാണോയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Advertisment