കൊച്ചി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ എന്തുകൊണ്ട് ലഭിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം.
ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന് പിന്നാലെ സഞ്ജു സമൂഹമാധ്യമത്തില്‍ പങ്കുവച്ച ദൃശ്യം ശ്രദ്ധേയമാകുകയാണ്. നടന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവച്ചത്. തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
https://www.facebook.com/ImSanjuSamson/videos/3346217482361304
ഈ ചിത്രത്തിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസനോട് പറയുന്ന ഡയലോഗാണ്. ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു സമൂഹമാധ്യമത്തിൽ കുറിച്ചു.