തിരുവനന്തപുരം: ബെല്‍സ് പാള്‍സി ബാധിച്ച് നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ അഡ്മിറ്റായ കാര്യം മിഥുന്‍ തന്നെയാണ് പുറത്തുവിട്ടത്. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗമാണ് ഇത്.
‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ രു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ’–മിഥുൻ പറഞ്ഞു.