Advertisment

തൃക്കാക്കര എംഡിഎംഎ കേസിൽ അറസ്റ്റിലായ നടി ഞാനല്ല, ടാഗ് ചെയ്യുന്നത് നിര്‍ത്തണം ! വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക്

New Update

publive-image

Advertisment

കൊച്ചി: എംഡിഎംഎയുമായി അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താൻ അല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ നാടക നടിക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യതകൾ വന്നതോടെ അഞ്ജു സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയായിരുന്നു.

പേരിലെ സാമ്യമാണ് പ്രശ്നമായത്. കാര്യമറിയാതെ മാധ്യമങ്ങളടക്കം തന്നെ ടാ​ഗ് ചെയ്യുകയാണ്. തന്നെ ടാ​ഗ് ചെയ്യുന്നത് നിർത്തണം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും താരം അറിയിച്ചു. ഇൻസ്റ്റ​ഗ്രാമിലെഴുതിയ കുറിപ്പിലൂടെയാണ് നടിയുടെ വിശദീകരണം.

ചൊവ്വാഴ്ചയാണ് 56-ഗ്രാം എം.ഡി.എം.എയുമായി അഞ്ജു കൃഷ്ണ എന്ന നാടകനടി തൃക്കാക്കരയില്‍ വെച്ച് പിടിയിലാവുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

Advertisment