Advertisment

കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാൻ, അതിന്റെ മേൽ ദൈവത്തിന്റെ അനു​ഗ്രഹമുണ്ട്, അവിടെ മതം ഇല്ല ജാതി ഇല്ല ! പ്രാർത്ഥനകൾക്ക് നന്ദി-വീഡിയോയുമായി ബാല

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തനിക്കായി ​ഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ബാല. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. രണ്ട് മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെന്നും ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും പുതിയ സിനിമകൾ വരുമെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകള്‍:

നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒറു കാര്യമെ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്.

https://www.facebook.com/ActorBalaOfficial/videos/104961999259768/

സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാൻ. അതിന്റെ മേൽ ദൈവത്തിന്റെ അനു​ഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. പ്രാർത്ഥനകൾക്ക് നന്ദി എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്നേഹം അറിയിക്കുന്നു.

Advertisment