Advertisment

ഗുരുവായൂർ കേശവന്റെ ഷൂട്ടിംഗ് ഓർമ്മകളുമായി ജയഭാരതി ഗുരുവായൂരപ്പനെ തൊഴാനെത്തി

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ചെന്നൈയിൽ നിന്നും ഒരുപാടു കാലത്തിനുശേഷം മലയാളത്തിന്റെ പ്രിയനടി ജയഭാരതി ഇത്തവണ കേരളത്തിലെത്തിയത്രണ്ടുകാര്യങ്ങൾക്കായിട്ടാണ്. അതിലൊന്ന് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ കൊച്ചിയിൽ നടന്ന ജനറൽ ബോഡിയിൽ പങ്കെടുക്കുക. മറ്റൊന്ന് ഗുരുവായൂരപ്പനെ തൊഴുക. പത്തുവർഷത്തിനുശേഷമാണ് ജയഭാരതി 'അമ്മ' മീറ്റിംഗിൽ പങ്കെടുത്തത്. ഗുരുവായൂരിലെത്തിയത് ഗജരാജൻ ഗുരുവായൂർ കേശവനെ നടത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടിയായിരുന്നു. ഇതിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം അവരെ ആദരിച്ചു.

publive-image

വെളളിത്തിരയിലെ ആനക്കഥയായ ഗുരുവായൂർക്കേശവനിലെ നായിക ജയഭാരതിയായിരുന്നു. ദർശനത്തിനെത്തിയ ജയഭാരതിയെ ശ്രീവത്സം അതിഥി മന്ദിരത്തിൽവച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാടയണിയിച്ചു. കേശവൻ ശതാബ്ദിയുടെ സ്മരണക്കായി ദേവസ്വം നടത്തി വരുന്ന 'കേശവീയം 2023' പരിപാടിയുടെ ലോഗോ അവർക്ക് ഉപഹാരമായി നൽകി. സ്നേഹാദരവിന് നന്ദിയറിയിച്ച ജയഭാരതി, ഗുരുവായൂരിൽ ഷൂട്ടിംഗിനായി വന്നകാലത്തെ ഓർമ്മകൾ പങ്കുവച്ചു.

publive-image

ദേവസ്വം ആനപ്പറമ്പിൽ നടന്ന ചിത്രീകരണത്തിന്റെ ഓർമ്മകൾ ഇന്നും മായാതെ മനസ്സിലുണ്ടെന്നും ആനപ്പുറത്ത് കയറിയ നാളുകൾ ഗുരുവായൂർ ദർശനത്തിനെത്തുമ്പോഴെല്ലാം ഓർമ്മയായി ഓടിയെത്തുമെന്നും അവർ പറഞ്ഞു. 1977ൽ മഞ്ഞിലാസിന്റെ ബാനറിൽ ഭരതൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ആ സിനിമയിലെ ജീവിച്ചിരിക്കുന്ന ചലച്ചിത്ര താരമാണ് ജയഭാരതി. സിനിമാനുഭവങ്ങൾ പങ്കുവച്ച് ബുധനാഴ്ച വൈകിട്ട് ക്ഷേത്രദർശനവും കഴിഞ്ഞാണ് ജയഭാരതി ചെന്നൈയിലേക്ക് മടങ്ങിയത്.

publive-image

Advertisment