Advertisment

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിതവില ഈടാക്കുന്നതുമായ കടകൾ കണ്ടെത്താനൊരുങ്ങി പൊതുവിതരണ വകുപ്പ്

New Update

ആലപ്പുഴ ∙ പച്ചക്കറിവില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിതവില ഈടാക്കുന്നതുമായ കടകൾ കണ്ടെത്താൻ പൊതുവിതരണ വകുപ്പ് പരിശോധന നടത്തി. 105 കടകൾ പരിശോധിച്ചതിൽ 24 കടകളിൽ ക്രമക്കേട് കണ്ടെത്തി. പലകടകളിലും ഒരേ സാധനത്തിനു വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കു നോട്ടിസ് നൽകി. അമിതവില ഈടാക്കിയ കടകളിൽ വിലകുറയ്ക്കാൻ നിർദേശം നൽകി.

publive-image

ജില്ലാ സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിലെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ജില്ലാ സപ്ലൈ ഓഫിസർ ടി.ഗാനാദേവി പറഞ്ഞു. പരിശോധനയുടെ റിപ്പോർട്ട് ഇന്നു വൈകിട്ടു ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. കലക്ടറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ചട്ടലംഘനം കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളോട് 7 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

Advertisment