Advertisment

കാര്യം നിസാരം, എലിക്കുളത്ത് നേരം ഇരുട്ടിവെളുത്തപ്പോള്‍ വൈസ് പ്രസിഡന്റ് സ്ത്രീ വിഷയത്തില്‍ കൈയ്യബദ്ധം പറ്റി സബ് ജയിലിലായി. പ്രശ്നം ഗുരുതരം, പഞ്ചായത്തില്‍ ഭരണമാറ്റത്തിന് തിരി തെളിയുന്നു. കഥ ഇങ്ങനെ ...

New Update

publive-image

Advertisment

കോട്ടയം:  ജനകീയനായ വൈസ് പ്രസിഡന്റിന് ഒരു ബസ് യാത്രയില്‍ സംഭവിച്ച ചെറിയൊരു കൈയ്യബദ്ധം ഒരു ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ ആകെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  അതും രാഷ്ട്രീയ പ്രതിസന്ധിയല്ല; പീഡന പ്രതിസന്ധി.

ബസില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം (നാട്ടുകാര്‍ സ്നേഹത്തില്‍ മാത്തുക്കുട്ടി എന്ന് വിളിക്കും) ആണ് അറസ്റ്റിലായി പൊന്‍കുന്നം സബ് ജയിലിലായിരിക്കുന്നത്. ഗ്രാമ പഞ്ചായത്തില്‍ മുമ്പ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

publive-image

'വീണിതല്ലോ കിടക്കുന്നു ധരിണിയില്‍' 

'മാത്തുക്കുട്ടിക്ക് ചെറിയൊരു അബദ്ധം പറ്റി. ഇന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ വരെ വരണം' എന്നായിരുന്നു ഇന്നലെ ചില സുഹൃത്തുക്കള്‍ എലിക്കുളം പഞ്ചായത്തിലെ ചില സഹപ്രവര്‍ത്തകരെയും മല്ലികശ്ശേരിയിലെ നാട്ടുകാരെയും വിവരം അറിയിച്ചത്.

കാര്യം പറഞ്ഞതുമില്ല. ആളൊരു ചൂടനായതുകൊണ്ട് ഏതോ പോലീസുകാര്‍ക്കിട്ട് കൈ വച്ചു എന്നാണ് അവര്‍ കരുതിയത്. ചെന്ന് നോക്കിയപ്പോഴാണ് കാണുന്നത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍റെ ഉമ്മറത്ത് തന്നെ 'വീണിതല്ലോ കിടക്കുന്നു ധരിണിയില്‍' എന്നുപറഞ്ഞതുപോലെ ഒരു ബഞ്ചില്‍ മാത്തുക്കുട്ടി കിടക്കുന്നു. കൂട്ടത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണിജപം ഇടതടവില്ലാതെ ജനപ്രിയന്‍ തട്ടിവിടുന്നുണ്ട്.

സംഭവം ഇതാണ് - മാത്തുക്കുട്ടി വീട്ടമ്മയെ കൈവച്ചു, നാട്ടുകാര്‍ മാത്തുക്കുട്ടിയെയും കൈവച്ചു

ഒരു വശത്ത് പോലീസുകാര്‍ തന്നെ മൊബൈലില്‍ മാത്തുക്കുട്ടിയുടെ വീരശൂര പരാക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു. കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് മാത്തുക്കുട്ടി കൈവച്ചത് പോലീസുകാരെയല്ല, ബസില്‍ സഹയാത്രികയായിരുന്ന വീട്ടമ്മയെയാണെന്ന്. അതിന് കുട്ടിക്കാനം മുതല്‍ കാഞ്ഞിരപ്പള്ളി വരെ ബസ് യാത്രക്കാര്‍ മാത്തുക്കുട്ടിയെ തിരിച്ചും കൈവച്ചു.

കെട്ടുവിട്ടപ്പോള്‍ പൊന്‍കുന്നം സബ് ജയിലിലായി

വകയില്‍ ഒരു സഹോദരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പീരുമേട്ടിലേക്ക് പോയതായിരുന്നു വൈസ് പ്രസിഡന്റ്. സഹോദരന്റെ വിയോഗത്തിലുള്ള ദുഃഖം കടിച്ചമര്‍ത്താന്‍ അല്‍പ്പം കാര്യമായി തന്നെ മദ്യപിച്ചു. രാത്രിയോടെ കുമളി - കോട്ടയം കെ എസ് ആര്‍ ടി സിയില്‍ കയറി. പിന്നെ സംഭവിച്ചതൊക്കെ പണ്ട് മോഹന്‍ലാല്‍ പറഞ്ഞതുപോലെ യാന്ത്രികമായിരുന്നു.

രാവിലെ കെട്ടിറങ്ങിയപ്പോഴാണ് വിവരം പിടികിട്ടുന്നത്. അപ്പോഴേക്കും പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി.

publive-image

ആളൊരു പാവം, രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ പാപി !

ഉള്ളത് പറയണമല്ലോ, മദ്യമില്ലെങ്കില്‍ മാന്യനായ പൊതുപ്രവര്‍ത്തകനും വ്യക്തിത്വവുമായിരുന്നു മാത്യു ആനിത്തോട്ടം. അതിനാലാണ് രണ്ട് പതിറ്റാണ്ടിലേറെയായി എലിക്കുളത്ത് നിന്നും അദ്ദേഹം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുന്നത്. തുടക്കത്തില്‍ അദ്ദേഹം കേരളാ കോണ്‍ഗ്രസുകാരനായിരുന്നു.

എലിക്കുളം പഞ്ചായത്തില്‍ ഒരു ഭരണ മാറ്റത്തിന്റെ സമയത്ത് കേരളാ കോണ്‍ഗ്രസ് വിട്ടുവന്ന് കോണ്‍ഗ്രസിലെത്തി ആദ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നെ കോണ്‍ഗ്രസിലായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ്ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പിന്തുണയോടെ ഇടത് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നെ ജോര്‍ജ്ജിനെയും ഉപേക്ഷിച്ച് ഒര്‍ജിനല്‍ ഇടത് സഹയാത്രികനായി.

'കാര്യം നിസാരമാണ്, പക്ഷേ എലിക്കുളത്ത് പ്രശ്നം ഗുരുതരം'

പക്ഷേ എലിക്കുളത്തെ പ്രശ്നം വൈസ് പ്രസിഡന്റ് പീഡന കേസില്‍ കുടുങ്ങിയതല്ല. നൂല്‍പ്പാലത്തില്‍ നില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി എന്നതാണ്. യു ഡി എഫ് - 7, എല്‍ ഡി എഫ് - 7, ബി ജെ പി - 2 എന്നതാണ് എലിക്കുളത്തെ കക്ഷിനില. അതില്‍ 2 ബി ജെ പിക്കാര്‍ വിട്ടുനിന്നപ്പോള്‍ 7 - 7 എന്നായി.

അതില്‍ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം തുണച്ച് എല്‍ ഡി എഫിലെ മെമ്പര്‍മാര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. മാത്യു ആനിത്തോട്ടം വൈസ് പ്രസിഡന്റായതും നറുക്കെടുപ്പിന്റെ ബലത്തിലാണ്.

 

<വീഡിയോ കടപ്പാട്: കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടര്‍>

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്തുക്കുട്ടിയുടെ മെമ്പര്‍ സ്ഥാനം നഷ്ടമാകും. അതല്ലെങ്കില്‍ തന്നെ ഒരാപത്ത് വന്നപ്പോള്‍ ഭരണമുണ്ടായിട്ടും സഹായത്തിനെത്താത്ത ഇടതന്മാരെ മാത്തുക്കുട്ടി ഇനിയും പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. മുന്നണിക്ക് ചീത്തപ്പേരുണ്ടാക്കിയ മാത്തുക്കുട്ടിയെ ഇടതുമുന്നണിയും ഇനി വച്ചുകൊണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്.

രാജി വയ്ക്കാന്‍ ആവശ്യപ്പെടാനാണ് സാധ്യത. ഇതില്‍ ഏത് സംഭവിച്ചാലും ഭരണം താഴെ വീഴും. പുതിയ കൂട്ടുകെട്ടുണ്ടാക്കിയാലേ ഭരണം തുടരാനാകൂ.

നിലവില്‍ സാധ്യത ഇടത് - മാണി സഖ്യത്തിന്

നിലവില്‍ പഞ്ചായത്തിലെ കക്ഷിനില പ്രകാരം യു ഡി എഫിലെ 7 ല്‍ 4 കേരളാ കോണ്‍ഗ്രസും 3 കോണ്‍ഗ്രസുമാണ്. ഫലത്തില്‍ കേരളാ കോണ്‍ഗ്രസ് യു ഡി എഫിലില്ല. അതിനാല്‍ തന്നെ പുതിയ കൂട്ടുകെട്ടുണ്ടാക്കി വേണം എലിക്കുളത്ത് ഭരണം തുടരാന്‍. അങ്ങനെയെങ്കില്‍ മാത്തുക്കുട്ടിയെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് പിന്തുണയോടെ ഇവിടെ എല്‍ ഡി എഫ് ഭരണത്തിനാണ് സാധ്യത.

 

kottayam news mathew anithottam
Advertisment