Advertisment

വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് ഭയം. ജീവൻ രക്ഷിക്കാൻ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

New Update
nimishapriya modi.

സന: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിലാണ് യമൻ ജയിലിൽ നിന്ന് നിമിഷപ്രിയ കത്തെഴുതിയത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് ഭയം. തൻറെ ജീവൻ രക്ഷിക്കാനും ജയിൽ മോചിതയാകാനും കേന്ദ്രസർക്കാർ എത്രയും വേഗം ഇടപെടൽ നടത്തണമെന്നാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ അപേക്ഷിക്കുന്നത്.

ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ എന്ന സ്ഥിതിയായി.

തലാലിൻറെ കുടുംബവുമായി നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇപ്പോൾ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ദിയാ ധനം നൽകാൻ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നേരത്തെ പറഞ്ഞിരുന്നു.

nimishapriya
Advertisment