Advertisment

മണലിൽ പിറന്നത് മലയാളത്തിൻ കുഞ്ഞുണ്ണി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് മണലിൽ തീർത്ത കുഞ്ഞുണ്ണി മാഷിന്റെ മുഖരൂപം.

കഴിമ്പ്രം: കേരളത്തിലെ കടലോരങ്ങളിൽ മണൽ ശില്പങ്ങൾ തീർത്ത് മലയാളികളെ വിസ്മയിപ്പിച്ച കൊടുങ്ങല്ലൂരുകാരൻ ശില്പി ഡാവിഞ്ചി സുരേഷ് കഴിമ്പ്രം കടലോരത്ത് നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയത് മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ്.

publive-image

ലക്ഷ്യം മാഷിന്റെ മണൽ ശില്പം തീർക്കലായിരുന്നു. മലയാളഭാഷയുടെ

അക്ഷരമധുരം നുറുങ്ങു കവിതകളായി കുട്ടികൾക്കു നൽകിയ കുഞ്ഞുണ്ണിയുടെ വലിയ മുഖം മണലിലെഴുതാൻ ഡാവിഞ്ചി സുരേഷിന് വേണ്ടിവന്നത് മൂന്നു മണിക്കൂർ.

publive-image

കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്‍റെ മുന്നോടിയായി നടന്ന സാഹിത്യസദസ്സിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു സുരഷ്. ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്ലുള്ള ഡാവിഞ്ചിയുടെ കുഞ്ഞുണ്ണിമാഷിനെ കാണാൻ നൂറുകണക്കിനാളുകളാണ് ബീച്ചിലേയ്ക്ക് എത്തിയത്.

publive-image

സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശ്ശൂർ, ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു എഴുത്തുകാരനും നോവലിസ്റ്റുമായ എംപി സുരേന്ദ്രനാണ് ശില്‍പം നാടിനു സമര്‍പ്പിച്ചത്.

Advertisment