Advertisment

യാത്രയയപ്പ് സംഘടിപ്പിച്ച് മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ലേഡീസ് വിങ് ചെയർപേഴ്സൺ സലീന റിയാസിന് സംഘടനാ ഭാരവാഹികൾ ചേർന്ന് യാത്രയയപ്പ് നൽകി. ജൂൺ 8 നു മംഗഫ് കാലസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ മുഴുവൻ ഭാരവാഹികളും , എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. മലപ്പുറം ജില്ലാ അസോസിയേഷനുവേണ്ടി ഭാരവാഹികൾ മൊമെന്റോ നൽകി ആധാരവും നൽകി.

publive-image

"ഒരു യാത്രപറച്ചിലിലെ ദുഖാർദ്രമായ നിമിഷത്തിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടന അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള , കലാസദൻ കലാകാരമാർ മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റിനു വേണ്ടി അവതരിപ്പിച്ച സംഗീത സന്ധ്യയും കൊണ്ട് മികച്ച രീതിയിൽ ഒരു യാത്രയയപ്പ് സംഘടിപ്പിക്കാൻ സംഘടക സമിതിക്ക് സാധിച്ചു.

publive-image

അസ്സോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ചു ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായിരുന്നു.

publive-image

മുഖ്യ രക്ഷാധികാരി ശറഫുദ്ധീൻ കണ്ണെത് , ഫൗണ്ടറും രക്ഷാധികാരിയുമായ വാസുദേവൻ മമ്പാട് , രക്ഷാധികാരി അനസ് തയ്യിൽ , ഫൗണ്ടറും അഡ്വൈസറി ബോർഡ് അംഗവുമായ അഭിലാഷ് കളരിക്കൽ , അഡ്വൈസറി ബോർഡ് അംഗം സുനീർ കളിപ്പാടൻ , ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ് , ട്രഷറർ ഷൈല മാർട്ടിൻ , ട്രഷറർ ഹാപ്പി അമൽ , ജോയിന്റ് സെക്രെട്ടറിമാരായ ഷാജഹാൻ പാലാറ , സലിം നിലമ്പൂർ , ജോയിന്റ് ട്രഷറർ ഇല്യാസ് പാഴൂർ എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ നേർന്നു.

സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായ അനീഷ് കാരാട്ട് , പ്രോഗ്രാം കൺവീനർ അജ്‌മൽ വേങ്ങര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യോഗത്തിനു ട്രഷറർ ഹാപ്പി അമൽ നന്ദി രേഖപ്പെടുത്തി.

Advertisment