Advertisment

ഇടുക്കി അസോസിയേഷൻ കുവൈറ്റ് 2023 -24 പ്രവർത്തന വർഷത്തിലേക്ക്; ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കഴിഞ്ഞ മാസം 28 ആം തീയതി അബ്ദലി ഫാം ഹൗസിൽ വച്ച് നടന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബിൻസ് ജോസഫ് (പ്രസിഡന്റ്), മാർട്ടിൻ ചാക്കോ (ജനറൽ സെക്രട്ടറി), ജോൺലി തുണ്ടിയിൽ (ട്രഷറർ), എബിൻ തോമസ് (വൈസ് പ്രസിഡന്റ്), ഔസേപ്പച്ചൻ തോട്ടുങ്കൽ (ജോയിന്റ് സെക്രട്ടറി, ബിജോ ജോസഫ് (ജോയിന്റ് ട്രഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയ്സൺ സൈമൺ, ബേബി ജോൺ, സോജൻ ജോസഫ്, ജോർജി മാത്യു, അനീഷ് പ്രഭാകരൻ, സുജോ ജോസഫ്, ഷിലു ലൂക്കോസ്, സിതോജ് തോമസ്, ഷിജു ബാബു, എന്നിവരെയും തിരഞ്ഞെടുത്തു.

ബാബു ചാക്കോ ചെയർമാനായ അഡ്വൈസറി ബോർഡിൽ ജിജി മാത്യു, അഡ്വ ലാൽജി ജോർജ്, ബിജോമോൻ തോമസ്, ജോസ് പാറയാനിയിൽ, സജീവ് നാരായണൻ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ അംഗങ്ങളാണ്. ജോസ് തോമസ് (ഓഡിറ്റർ), അലൻ സെബാസ്റ്റ്യൻ (ജോയിന്റ് ഓഡിറ്റർ) എന്നിവരെയും, വിവിധ ഏരിയകളുടെ കോർഡിനേറ്റർമാരായി ബൈജു പോൾ(അബ്ബാസിയ), പ്രീത് ജോസ്(റിഗൈഗ), ടോം ഇടയോടി (സാൽമിയ), ബാബു സെബാസ്റ്റ്യൻ (ഫാഹീൽ) എന്നിവരെയും തിരഞ്ഞെടുത്തു. വിനീത ഔസേപ്പച്ചനാണ് വുമൺസ് ഫോറം ചെയർപേഴ്സൺ.

തെരഞ്ഞെടുപ്പ് നടപടികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജാക്സൺ കാളിയാനിയിൽ, സഹ കമ്മീഷണർമാരായ ബ്രൂസ് ചാക്കോ, ടോം ഇടയോടിയിൽ എന്നിവർ നിയന്ത്രിച്ചു. ഐ എ കെ യുടെ ഭൂരിഭാഗം കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന ഈ പൊതുയോഗവും തെരഞ്ഞെടുപ്പും ഐ എ കെ യുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാൻ സാധിച്ചു പ്രസ്തുത പൊതുയോഗത്തിൽ നിയുക്ത പ്രസിഡൻറ് പ്രവർത്തനശൈലിയും നയരൂപ രേഖയും വ്യക്തമാക്കി.

Advertisment