Advertisment

കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് നാളെ അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: അകാലത്തിൽ വിടപറഞ്ഞ കന്നഡ നടനും, സാമൂഹ്യപ്രവർത്തകനുമായിരുന്ന പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ഭാരതീയ പ്രവാസി പരിഷത്, കുവൈറ്റ് - കർണ്ണാടക വിഭാഗവും, ബ്ലഡ് ഡോണേവ്സ് കേരള, കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, നാളെ ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടേയും ഭാഗമായി കൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ 9004 1663 / 9661 4819 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. കൂടാതെ വാഹന സൗകര്യം ലഭ്യമാണ്.

Advertisment