Advertisment

കുവൈറ്റ് വിദേശകാര്യസഹമന്ത്രിമാരുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശകാര്യസഹമന്ത്രി (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ്) അബ്ദുല്‍അസീസ് എസ് ജറല്ലയുമായി ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി. യുഎന്നിലെയും, ബഹുരാഷ്ട്രരംഗത്തെയും മികച്ച ഉഭയകക്ഷി സഹകരണവും, പല അന്താരാഷ്ട്ര വിഷയങ്ങളിലും സമാന നിലപാടുകള്‍ പങ്കിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

publive-image

ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മന്‍സൂര്‍ അല്‍ ഒതൈബിയുമായും സ്ഥാനപതി ചര്‍ച്ച നടത്തി. വിവിധ മേഖലകളിലെ നിര്‍ദ്ദേശങ്ങള്‍, സംരഭങ്ങള്‍, ഉഭയകക്ഷി ബന്ധങ്ങളുടെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഇരുവരും സംസാരിച്ചു.

Advertisment