Advertisment

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഏപ്രിൽ 07 വെള്ളിയാഴ്ച്ച ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട്

സ്വാഗതവും പറഞ്ഞു. ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി അസീസ് പാലാട്ട്, ഇ കെ റസാഖ് ഹാജി, ഇഫ്ത്താർ കമ്മിറ്റി മുഖ്യ കൺവീനർ റഫീഖ് എൻ എന്നിവർ സന്നിഹിതരായിരുന്നു.

കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ ഫൈസൽ മഞ്ചേരി റമദാൻ പ്രഭാഷണവും നടത്തി. അസോസിയേഷന്റെ ചാരിറ്റി മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു സെക്രെട്ടറി ചടങ്ങിൽ വിശദീകരിച്ചു.

എക്സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, നാസർ എം കെ, ഇബ്രാഹിം ടി ടി, ആഷിഖ് എൻ ആർ, സിദ്ധിഖ് പി, മുഹമ്മദ് അസ്‌ലം, സിദ്ധിഖ് എം, അസീസ് എം, ഫൈസൽ എൻ, മുനീർ മക്കാരി, റിഹാബ് എൻ, റദീസ് എം, സുനീർ കോയ, നസീർ ഇ, ഷാഫി എൻ, മുഹമ്മദ് ഷെരീഫ്‌, ഹാഫിസ് എം, ഉനൈസ് എൻ, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, പർവേസ് എന്നിവർ പങ്കെടുത്തു. ട്രെഷറർ സബീബ് മൊയ്‌തീൻ നന്ദിയും പറഞ്ഞു.

അമ്പത് വർഷത്തോളമായി എലത്തൂർ ജുമുഅത്ത് പള്ളിയിൽ വെച്ച് റമദാനിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പ്രശസ്തമായ ബർമ്മ കഞ്ഞി എന്നറിയപ്പെടുന്ന കോഴി കഞ്ഞി ഈ വർഷത്തെയും ഇഫ്ത്താറിന്റെ പ്രത്യേകതയായിരുന്നു.

കുവൈറ്റ് എലത്തൂർ അസോസിയേഷൻ കഴിഞ്ഞ മാർച്ച് 10 നു നടത്തിയ മൂന്നാമത് സൗത്ത് ഏഷ്യാ ഫുട്ബോൾ ടൂർണമെന്റിന്റെ റാഫിൾ ഡ്രോ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ വിതരണം ചെയ്‌തു.

Advertisment