Advertisment

തർതീൽ ഗ്രാന്റ് ഫിനാലെ 14ന്: അനസ് അമാനി മുഖ്യാതിഥി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി തർതീൽ ഈ മാസം 14 ന് അബ്ബാസിയയിലെ യുനൈറ്റ്ഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. പ്രമുഖ പ്രഭാഷകൻ അനസ് അമാനി പുഷ്പഗിരി മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ രാജ്യത്തെ അഞ്ച് സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരക്കും.

പ്രവാസി വിദ്യാർത്ഥി യുവ-ജനങ്ങൾക്ക് വിശുദ്ധ ഖുർആൻ പoനവും പാരായണ പരിശീലനവും, പവിത്ര ഗ്രന്ഥത്തിന്റെ ദാർശനിക സൗന്ദര്യം പകർന്ന് നൽകുവാനും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന 'തർതീൽ' ഖുർആൻ പാരായണ മത്സരത്തിന്റെ ആറാം പതിപ്പ് ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇംഗ്ലണ്ട്, ഈജിപ്ത്, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ 12 രാഷ്ട്രങ്ങളിൽ നടന്നു വരുകയാണ്.

കിഡ്സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ തിലാവത്, ഹിഫ്ള്, ക്വിസ്, രിഹാബുൽ ഖുർആൻ, ഇസ്മുൽ ജലാല തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യൂനിറ്റ് സ്ക്രീനിംഗിലൂടെ തെരെഞ്ഞെടുക്കപ്പെട്ടവർ സെക്ടർ, സോൺ മത്സരങ്ങളിൽ മാറ്റുരച്ചാണ് നാഷനൽ തർതീലിലേക്ക് യോഗ്യത നേടുന്നത്.

ഫർവാനിയ, കുവൈത്ത് സിറ്റി, ജലീബ്, ഫഹാഹീൽ, ജഹ്റ എന്നീ സോണുകളിൽ നിന്ന് വിജയിച്ച് വന്നവരാണ് കുവൈത്ത് നാഷനൽ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കുന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന പരിപാടിയിൽ മത സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.

Advertisment