Advertisment

പി സി ഡബ്ള്യു എഫ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ള്യു എഫ് കുവൈത്ത് ഘടകം കുവൈത്തിലെ പൊന്നാനിക്കാർക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം-2023 വിപുലമായ പരിപാടികളോടെ നടന്നു. മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അഫ്‍ഷീൻ അഷ്‌റഫിന്റെ ഖിറാത്തോടെ ആരംഭിച്ചു. മുജീബ് എം വി അതിഥികളെ സദസ്സിന് പരിചയപ്പെടുത്തുകയും മുസ്തഫ എം വി സ്വാഗതം പറയുകയും ചെയ്തു, അശ്‌റഫ് യു അധ്യക്ഷത വഹിച്ചു, പരിപാടി പ്രശാന്ത് കവളങ്ങാട് ഉത്ഘാടനം നിർവഹിച്ചു.

publive-image

കുവൈത്ത് കാൻസർ ഹോസ്പിറ്റൽ പുൾമനോളജിസ്റ്റ് ഡോക്ടർ യാസർ "വ്രതവും ആരോഗ്യവും" എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി, പി റുഖിയ ബീവി, ഡോക്ടർ യാസർ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുഹമ്മദ് ഷാജി കെ നാസർ എന്നിവർ വിതരണം നടത്തി, ഇഫ്താർ വിരുന്നിന് ജറീഷ് പി പിയുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീം നേതൃത്വം നൽകി. ഇർഷാദ്, മുഹമ്മദ് മുബാറക് എന്നിവർ രെജിസ്ട്രേഷൻ നടപടികൾ നിയന്ത്രിച്ചു, പരിപാടിയിൽ പങ്കെടുത്തവർക്ക് യുസഫ് കെ വി നന്ദി പറഞ്ഞു.

publive-image

Advertisment