Advertisment

ട്രാസ്‌ക് സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമായ മുരളി പുതൂരിനും‌ കുടുംബത്തിനും തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്ക് ) യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന ട്രാസ്‌ക് സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമായ മുരളി പുതൂരിനും‌ കുടുംബത്തിനും തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) മൊമെന്റോയും ആശംസപത്രവും നൽകി ആദരിച്ചു.

publive-image

ട്രാസ്‌ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം ആശംസിച്ചു.

publive-image

വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, മറ്റു കേന്ദ്ര-ഏരിയ സമിതി അംഗങ്ങൾ, മുൻഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

publive-image

ട്രഷറർ ജാക്സൺ ജോസ് യാത്രയയപ്പ് വേളയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു.

Advertisment