Advertisment

കുവൈറ്റ് കബ്ദ് മേഖലയിൽ കാണാതായ മുബാറക് അൽ-റഷിദിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കബ്ദ് മേഖലയിൽ കാണാതായ പൗരൻ മുബാറക് അൽ-റഷിദിയെ തിരയുന്നതിനാണ് ജനകീയ കാമ്പയിൻ ആരംഭിച്ചത്. കാണാതായ പൗരനെ വേഗത്തിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകി.

നിരവധി പൗരന്മാരുടെ പങ്കാളിത്തത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ മേഖലകളാണ് തിരയൽ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് വിഭാഗം അണ്ടർസെക്രട്ടറി, മേജർ ജനറൽ ജമാൽ അൽ-സായിഗ്, പബ്ലിക് സെക്യൂരിറ്റി അണ്ടർസെക്രട്ടറി മേജർജനറൽ അബ്ദുല്ല അൽ റജീബ്. എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ മേഖലയിൽ ക്യാമ്പയിൻ ആരംഭിച്ചത്.

ക്രിമിനൽ സെക്യൂരിറ്റി, പബ്ലിക് സെക്യൂരിറ്റി, റെസ്ക്യൂ, ട്രാഫിക്, ഹെലികോപ്റ്റർ സെക്ടറുകൾ എഴുപതോളം വിവിധ സുരക്ഷാ പട്രോളിംഗുകളുമായി കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പങ്കെടുക്കുന്നത് കൂടാതെ നിരവധി പൗരന്മാരും തിരച്ചിൽ പങ്കെടുക്കുന്നു

Advertisment