Advertisment

കുവൈറ്റ്‌ എറണാകുളം റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update

publive-image

ഫഹാഹീൽ : കുവൈറ്റ്‌ എറണാകുളം റെസിഡൻസ് അസോസിയേഷൻ ( കേര ) മംഗഫിലുള്ള കലാസദൻ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ബെന്നി കെ ഒ യുടെ അധ്യക്ഷദയിൽ ചേർന്ന സംഗമത്തിൽ ഇഫ്താർ സംഗമ കൺവീനർ ധനരാജ് സ്വാഗതം പറഞ്ഞു.

അൽ ഹിദായ മദ്രസയുടെ പ്രിൻസിപ്പൽ ഹാരിസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് മേത്തർ അൽ ആസ്മി (പി. ആർ. ഒ - ഇന്ട്രെക്സ് കുവൈറ്റ്‌), റെവ. ഫാ. എബ്രഹാം. പി. ജെ -(വികാരി സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, അഹമ്മദി), കാർത്തിക് നാരായണൻ (സെക്രട്ടറി എൻ. എസ്. എസ്, കുവൈറ്റ്),സെബാസ്റ്റ്യന്‍, അനില്‍കുമാര്‍, ജിനി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറിലധികം ആളുകൾ പങ്കെടുത്ത യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു.

Advertisment