Advertisment

കമറുദ്ധീൻ കൊട്ടിലുങ്ങലിനു യാത്രയപ്പ് നൽകി

New Update

publive-image

Advertisment

കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ രക്ഷാധികാരി കമറുദ്ധീൻ കൊട്ടിലുങ്ങലിനും ഭാര്യ ശരീഫ കൊട്ടിലുങ്ങലിനും യാത്രയപ്പ് നൽകി. ദജീജ് ഹൈത്തം റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റിയാസ് ജവാൻ അധ്യക്ഷത വഹിച്ചു.

publive-image

രക്ഷാധികാരി അബ്ദുൾനാസർ. കെ, മുൻ പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, വൈസ് പ്രസിഡന്റ് മൻസൂർ ബി പി, ഷറഫു സി സി, ട്രഷറർ സതീഷ് കൂളത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി കെ, സജീ മുക്കാല, നാസർ തറക്കൽ, പ്രകാശൻ വടമുക്ക്, സജീർ വടമുക്ക് എന്നിവർ പങ്കെടുത്തു.

കമറുദ്ധീൻ കൊട്ടിലുങ്ങലിനെ മൊമെന്റോ നൽകി ആദരിച്ചു. ശരീഫ കമറുദീനുള്ള ഉപഹാരം ഇഫ അൽതാഫ്, രജീഷ സതീഷ് എന്നിവർ ചേർന്ന് നൽകി. ജനറൽ സെക്രട്ടറി അൽതാഫ് ഉസ്മാൻ സ്വാഗതവും ഇവന്റ് കോർഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു.

Advertisment