Advertisment

കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ 21 ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇത്തവണത്തെ ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21ന് (വെള്ളിയാഴ്ച) എന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍. ഇതുപ്രകാരം ഏപ്രില്‍ 20ന് രാത്രി 7.14ന് ശവ്വാല്‍ മാസപ്പിറവി ഉണ്ടാകും. ഇത് 24 മിനിറ്റ് നേരം നിലനില്‍ക്കും. അതുകൊണ്ട് ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21 ആയിരിക്കുമെന്നാണ് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ പറയുന്നത്.

നഗ്നനേത്രങ്ങള്‍ കൊണ്ട് മാസപ്പിറവി ദര്‍ശിക്കണമെന്ന ഇസ്ലാമിക വിധിക്ക് ജ്യോതിശാസ്ത്രപരമായ ഈ പ്രവചനം ബാധകമാകില്ലെന്നും അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ വ്യക്തമാക്കി.

Advertisment