Advertisment

സാൽമിയ ഇസ്‌ലാഹീ മദ്രസ്സ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: സാൽമിയ ഇസ്‌ലാഹീ മദ്രസാ ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ വെച്ച് നടന്നു. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, മറ്റു അതിഥികൾ പങ്കെടുത്ത വലിയൊരു സൗഹൃദ സദസ്സായിരുന്നു ഇഫ്താർ സംഗമം.

മദ്രസാ മാതൃസഭയുടെ നേതൃത്വത്തിലാണ് ഇഫ്താർ സംഗമത്തിലേക്കുള്ള ഭക്ഷണം ഒരുങ്ങിയത്.

ഇസ്‌ലാഹീ മദ്രസാ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്വിസ് പ്രോഗ്രാമിലെ വിജയികൾക്കുള്ള സമ്മാനദാനം ഇസ്‌ലാഹീ സെന്റർ ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി നിർവഹിച്ചു.

റാഷിദ് മമ്പാട്, ഫമീഷ, റാഷിദ എന്നിവർ സമ്മാനാർഹരായി.

പാവപ്പെട്ട കുട്ടികൾക്കായുള്ള മദ്രസാ കുട്ടികളുടെ കൈത്താങ്ങായി ഈദ് കിസവാ ഫണ്ടിലേക്ക് മദ്രസാ വിദ്യാർഥികൾ സ്വരൂപ്പിച്ച തുക ഇസ്‌ലാഹീ സെന്റർ സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്‌ലം കാപ്പാടിന് കൈമാറി.

നന്മയുള്ള മക്കൾ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുസ്സലാം സ്വലാഹി ഉൽബോധനം നടത്തി. പി. ടി. എ പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു.

മദ്രസാ സദ്ർ മുദരിസ് അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, സാൽമിയ സോൺ ജനറൽ സെക്രട്ടറി സമീർ അലി ഏകരൂൽ തുടങ്ങിയവർ സംസാരിച്ചു. മുസ്തഫാ സഖാഫി അൽ കാമിലി സ്വാഗതവും, പി. ടി. എ ട്രഷറർ ജസീർ നന്ദിയും പറഞ്ഞു.

Advertisment