Advertisment

തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സി. റിലീഫ് ഫണ്ടും, സി.എച്ച്. സെന്ററുകൾക്കുള്ള ധന സഹായവും വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

തൃക്കരിപ്പൂർ: കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ റിലീഫ് ഫണ്ട് മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ.സി. റഊഫ് ഹാജി, സത്താർ വടക്കുമ്പാട്, ലത്തീഫ് നീലഗിരി എന്നിവർക്കും തൃക്കരിപ്പൂർ, ചീമേനി സി.എച്ച്. സെന്ററുകൾക്കുള്ള ധന സഹായം യഥാക്രമം ഒ.ടി. അഹമ്മദ് ഹാജി, പി.പി. അസൈനാർ മൗലവി എന്നിവർക്കും കുവൈത്ത് കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ഖാദർ കൈതക്കാട്, ജനറൽ സെക്രട്ടറി ഫാറൂഖ് തെക്കെക്കാട്, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇഖ്ബാൽ മാവിലാടം എന്നിവർ ചേർന്ന് കൈമാറി.

തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ അഡ്വ : എം.ടി.പി. കരീം, റഫീഖ് കോട്ടപ്പുറം, എ. മുസ്തഫ ഹാജി.എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, പി.കെ.സി. കുഞ്ഞബ്ദുള്ള, റസാഖ് പുനത്തിൽ, വി.ടി. ശാഹുൽ ഹമീദ്, പി.കെ.എം.കുട്ടി, കെ.എം.കുഞ്ഞി, ടി.പി. അഹമ്മദ് ഹാജി, പി.പി.ഇബ്രാഹിം, പി.സി. ജാബിർ, അഹമ്മദ് മൗലവി പോത്താംകണ്ടം, ഖത്തർ കെ.എം.സി.സി. മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ തെക്കെക്കാട്, കുവൈത്ത് കെ.എം.സി.സി. പ്രതിനിധികളായ റസാഖ് ഒളവറ, കാസിം മെട്ടമ്മൽ, അഹമ്മദ് മെട്ടമ്മൽ, നിയാസ് പൂവളപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് സ്വാഗതവും, സെക്രട്ടറി നിസാം പട്ടേൽ നന്ദിയും പറഞ്ഞു.

Advertisment