Advertisment

'സേവ് സുഡാൻ' കാമ്പെയിനുമായി കുവൈറ്റ്‌ റെഡ് ക്രസന്റ്

New Update

publive-image

Advertisment

കുവൈറ്റ്‌: ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളാൽ ബുദ്ധിമുട്ടുന്ന സുഡാനികൾക്ക് ആശ്വാസം നൽകുന്നതിനായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി 'ഹെൽപ്പ് സുഡാൻ' എന്ന പേരിൽ ഒരു സംഭാവന കാമ്പയിൻ സംഘടിപ്പിക്കുന്നു

സുഡാനിലെ സഹോദരങ്ങൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മരുന്ന്, ഭക്ഷണം തുടങ്ങിയ സഹായങ്ങള്‍ നല്‍കാനുമാണ്‌ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടർ ബോർഡ് മേധാവി ഹിലാൽ അൽ-സെയർ പറഞ്ഞു.

കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയെ അവിടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ വസ്തുക്കൾ നൽകുന്നതിന് ഈ കാമ്പയിൻ ആരംഭിക്കാൻ പ്രേരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്റെ വെബ്‌സൈറ്റ് വഴിയോ, അസോസിയേഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയോ സംഭാവനകള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment