Advertisment

ഈദ് ആഘോഷം സംഘടിപ്പിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ 'ഈദ് പാര്‍ട്ടി 2023' സംഘടിപ്പിച്ചു.

publive-image

മുനീർ മുഹമ്മദ് ചൊല്ലിയ ഇസ്ലാമിക പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.

publive-image

ചടങ്ങിന് ആർട്ട് ക്ലബ്ബ് സെക്രട്ടറി വിനോദ് ലക്ഷ്മണൻ സ്വാഗതം ആശംസിച്ചു.

publive-image

അറബ് ടൈംസ് ചീഫ് എഡിറ്റർ ഹാനി സെയ്ൻ എലാബ്ദന്‍ മുഖ്യാതിഥിയായിരുന്നു.

publive-image

ഐസിഎസ്കെ വൈസ് ചെയർമാൻ വിനുകുമാർ നായർ, ഐസിഎസ്കെയുടെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ എന്നിവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

publive-image

ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഹാനി സെയ്ൻ എലാബ്ദന്‍ പ്രകടിപ്പിച്ചു.

publive-image

സംഗീതം, നൃത്തം, വിനോദം തുടങ്ങിയവ ഉള്‍പ്പെടുന്ന സാംസ്കാരിക പരിപാടി ഐസിഎസ്കെയുടെ സ്റ്റാഫ് അവതരിപ്പിച്ചു.

publive-image

ഉണ്ണികൃഷ്ണൻ, സ്വർണലത എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.

publive-image

നിഷാദും സംഘവും അവതരിപ്പിച്ച നൃത്താവിഷ്‌കാരവും ശ്രദ്ധേയമായി.

publive-image

സുമിത് തോഷ്‌ഖാനിയും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു.

publive-image

ആഘോഷത്തിന്റെ ഭാഗമായി, ട്രസ്റ്റി ബോർഡ് ജീവനക്കാർക്കായി ഒരു 'ആഫ്റ്റർ പാർട്ടി' സംഘടിപ്പിച്ചു. ജീവനക്കാർക്കായി നിരവധി രസകരമായ പ്രവർത്തനങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവിതരണവും ഉണ്ടായിരുന്നു.

Advertisment