Advertisment

കുവൈറ്റ് എറണാകുളം റെസിഡൻസ് അസോസിയേഷൻ ഫർവാനിയ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഫർവാനിയ: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) ഫർവാനിയ ഏരിയയുടെ വാർഷിക പൊതുയോഗം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേര പ്രസിഡണ്ട് ബെന്നി കെ.ഒ അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ വേദി പ്രതിനിധി രജനി സുബയ്യ സ്വാഗതം പറഞ്ഞു.

publive-image

ഫർവാനിയ ഏരിയ പുതിയ ഭാരവാഹികളായി അനിൽകുമാർ (കൺവീനർ), വിനീഷ് (സെക്രട്ടറി), രാജേഷ് മാത്യു (ട്രഷറർ), രവീന്ദ്രൻ (ജോയിൻ സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി വിനീത്, സാന്റോ, രജനി സുബയ്യ, അനു പോൾ എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ സെബാസ്റ്റ്യൻ, ട്രഷറർ ശശികുമാർ, കമ്മിറ്റി അംഗങ്ങളായ റെജിപൗലോസ്, ബിനിൽ സ്കറിയ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisment