Advertisment

കുവൈത്ത് ഇന്ത്യൻ റെസ്റ്റോറന്റ്‌ അസോസിയേഷൻ 'കിറ സ്നേഹനിധി' കൈമാറി

New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് ഇന്ത്യൻ റെസ്റ്റോറന്റ്‌ അസോസിയേഷൻ (KIRA) അസോസിയേഷന്‍ അംഗങ്ങളായ ഹോട്ടൽ ഉടമകളുടെ കീഴിൽ ജോലി ചെയ്യവേ മരണപ്പെട്ട രണ്ട് ജീവനക്കാരുടെ കുടുബങ്ങൾക്കുള്ള ധന സഹായം കൈമാറി. ജഹറ തൈമയിലെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നും മരണപ്പെട്ട മുഹമ്മദ് കുട്ടിയുടെ കുടുംബത്തിന് സമാഹരിച്ച് നൽകിയത് 1897 കുവൈറ്റ് ദിനാറാണ് (507156 രൂപ).

കുന്ദമഗലം പിലാശ്ശേരി പാറമ്മൽ പരേതന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ പൗരപ്രമുഖരും ജ:ആത്ത്‌ ഭാരവാഹികളും കൊടുവള്ളി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാലി ഹാജിയും പങ്കെടുത്തു. അഡ്‌ഹോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗം റഫീഖ് താജ് മുഹമ്മദ് കുട്ടിയുടെ മകൻ തൻസീമിന് ചെക്ക് നൽകി. ചടങ്ങിൽ കിറ മെമ്പർമാരായ ഹുസ്സൈൻ കുട്ടി,ശബ സലിം,ഗഫൂർ കൊടുവള്ളി,ഹനീഫ് എന്നിവർ പങ്കെടുത്തു. സഹകരിച്ച എല്ലാ കിറ മെബർമാർക്കും നന്ദിയും പ്രാർത്ഥനയും നൽകി ചടങ്ങുകൾ അവസാനിപ്പിച്ചു.

publive-image

കിറയുടെ അഹമ്മദി ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദിയ കഹറമാൻ ഹോട്ടലുടമ യാസർ തെക്കിനിയുടെ ജീവനക്കാരനായിരിക്കെയാണ് തലകുളത്തൂർ പറമ്പത്ത് സ്വദേശി റഫീഖിന്റെ വേർപാട്. കിറ കൂട്ടായ്മ റഫീഖിന്റെ കുടുംബത്തെയും ചേർത്ത് പിടിച്ചു. 1942.000 കുവൈറ്റ് ദിനാറാണ് (520224 രൂപ) യാണ് സമാഹരിച്ചത്.

റഫീഖിന്റെ വസതിയായ കണ്ണൻ കോട്ട് വെച്ച് 'സ്നേഹനിധി' കൈമാറി കിറ അഡ്‌ഹോക്ക് ഭാരവാഹികൾ ഫൈറോസ്, ഹനീഫ്, ശംശുദ്ധീൻ, റിയാസ് ബാബു ചേർന്ന് പരേതൻ റഫീഖിന്റെ സഹോദരൻ അബൂബക്കർ കോയ എന്നവർക്ക് ചെക്ക് കൈ മാറി. ചടങ്ങിൽ തനിയടുത്ത് മസ്ജിദ് പ്രസിഡന്റ്അലി ഹാജി, തലകുളത്തൂർ വാർഡ് മെമ്പർ അബ്ദുൽ ജലീൽ എന്നിവരും നാട്ടിലെ ജനപ്രതിനിധികളും, കൂടാതെ നാല് പതിറ്റാണ്ട് കാലം കുവൈത്തിൽ ഹോട്ടൽ വ്യാപാരിയായ ഹയ ബക്കർ തിക്കോടി സാഹിബും ഈ ഉദ്ധ്യമത്തിൽ പങ്കാളിയായി.

Advertisment